News Crime

അഭയ കേസിൽ മൊഴി മാറ്റാൻ സമ്മർദ്ദം ഉണ്ടായിരുന്നെന്ന് സിസ്റ്റർ അഭയയുടെ പ്രൊഫസർ ത്രേസ്യാമ്മ

കോട്ടയം: അഭയ കേസിൽ മൊഴി മാറ്റാൻ സമ്മർദ്ദം ഉണ്ടായിരുന്നെന്ന് സിസ്റ്റർ അഭയയുടെ അധ്യാപികയായിരുന്ന പ്രൊഫസർ ത്രേസ്യാമ്മ. അഭയയുടെ മരണം കൊലപാതകമാണെന്ന് സംഭവ ദിവസം തന്നെ തോന്നിയിരുന്നു. വൈകിയാണെങ്കിലും കുറ്റവാളികളെ ശിക്ഷിക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നതായും ത്രേസ്യാമ്മ ടീച്ചർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.