News Crime

പോലീസ് ആളുമാറി വീട്ടുടമയെ വെടിവച്ചു കൊന്നു

ഫ്ളാറ്റ്‌ മാറി കയറിയ പോലീസ് ഉദ്യോഗസ്ഥ വീട്ടുടമയെ വെടിവച്ചു കൊന്നു. അമേരിക്കയിലെ ഡാലസിലാണ് സംഭവം. ബോതാം ഷെം ജീന്‍ എന്ന ഇരുപത്തിയാറുകാരനാണ് പോലീസ് ഉദ്യോഗസ്ഥയുടെ വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ ഡാലസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥ നിര്‍ബന്ധിത അവധിയിലുമാണ്. യുവാവിന്റെ മരണത്തില്‍ പ്രതിഷേധവും വ്യാപകമാണ്. യുവാവിനെ കൊലപ്പെടുത്തിയത് കുറ്റകൃത്യമായി പരിഗണക്കാവുന്ന സംഭവമാണോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.