News Crime

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയി

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയി. നാല് ദിവസം മുൻപ് ഗൾഫിൽ നിന്ന് വന്ന കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് തട്ടിക്കൊണ്ട് പോയത്. പുലർച്ചെ രണ്ട് മണിയോടെ വീടിന്റെ വാതിൽ തകർത്ത്, ബലം പ്രയോഗിച്ചാണ് യുവതിയെ കൊണ്ടുപോയത്. മാന്നാർ പൊലീസ് കേസെടുത്തു.