News Crime

സിപിഐ നേതാവിനെതിരെ വീട്ടമ്മ ലൈംഗികാതിക്രമത്തിന് പരാതി നല്‍കി

ഇടുക്കി: സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം, വനിതാ പ്രവര്‍ത്തകയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സെക്രട്ടറിക്കും കൗണ്‍സിലിനും ഇടുക്കിയില്‍ നിന്നുള്ള വീട്ടമ്മ പരാതി നല്‍കി. പോലീസില്‍ പരാതി നല്‍കാനും വീട്ടമ്മ പാര്‍ട്ടിയുടെ അനുമതി തേടി.