News Crime

മാല മോഷ്ടിച്ച കള്ളനെ ഓടിച്ചിട്ട് പിടിച്ച് വീട്ടമ്മ

പത്തനംതിട്ട: രാത്രി ഉറക്കത്തിനിടെ ജനല്‍ക്കമ്പി വളച്ച് മാല പൊട്ടിച്ച് ഓടിയ കള്ളനെ വീട്ടമ്മ സ്‌കൂട്ടര്‍ ഓടിച്ച് അരക്കിലോമീറ്ററോളം കൂടെപ്പോയി ഇടിച്ചിട്ട് പിടിച്ച് മാല തിരിച്ചു വാങ്ങി. റാന്നി വടശ്ശേരിക്കര മുള്ളന്‍പാറ തടയില്‍ സോജിയാണ് സാഹസികമായി കള്ളനെ പിടിച്ചത്.