News Crime

മധുരയില്‍ വീണ്ടും പെണ്‍ശിശുക്കൊല; പെണ്‍കുഞ്ഞിനെ മുത്തശ്ശി ശ്വാസം മുട്ടിച്ച് കൊന്നു

ചെന്നൈ: മധുരയില്‍ വീണ്ടും പെണ്‍ശിശുക്കൊല. ഏഴ് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തശ്ശി ശ്വാസം മുട്ടിച്ച് കൊന്നു. മുത്തശ്ശി നാഗമ്മാളിനെ അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പേരക്കുട്ടിയും പെണ്ണായതിനാലാണ് കൊല നടത്തിയതെന്ന് പ്രതിയുടെ മൊഴി.