News Crime

ക്രൈം ത്രില്ലര്‍ സിനിമകളില്‍ സ്ത്രീകള്‍ സജീവം

സമസ്തമേഖലയിലും മേല്‍ക്കൂര വിരിച്ചു നിന്ന പുരുഷാധിപത്യം തകര്‍ന്നു വീഴുന്ന കാലത്ത് ക്രൈം ത്രില്ലര്‍ സിനിമകളും പെണ്ണിനായി വാതിലുകള്‍ തുറന്നിടുകയാണ്. ഒരു നൂറ്റാണ്ടിന്റെ ലോകസിനിമാ ചരിത്രത്തില്‍, നിശബ്ദ സിനിമാ ഘട്ടത്തിലെ സ്ട്രീറ്റ് ഗാങ് ചിത്രങ്ങള്‍ മുതല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹെല്‍, ഹൈവാട്ടര്‍ എന്നീ ക്രൈം ത്രില്ലറുകളില്‍ വരെ അക്രമാസക്തനായ ആണിന്റെ ഹിംസാത്മക ലോകമായിരുന്നു നിറഞ്ഞത്. പെണ്‍കുറ്റങ്ങള്‍ കേന്ദ്രബിന്ദുവാകുന്ന ഒരു പിടിയിലധികം സിനിമകളാണ് 2018-ല്‍ എത്തിയത്. നെറ്റ്ഫല്‍ക്‌സിലെ ക്രൈം പരമ്പര ഏലിയാസ് ഗ്രെയിസ്, ജെമിനി, കൊറിഫിന്‍ലിയുടെ തറോബ്രെഡ്‌സ് അങ്ങനെ സ്ത്രീ കേന്ദ്രീകൃതമായ കുറ്റവാളിപ്പടങ്ങള്‍ ഒന്നിനുപിറകെ ഒന്നായി പുറത്തിറങ്ങുന്നു. മാര്‍ഗരറ്റ് ആറ്റ്‌വുഡിന്റെ നോവലിനെ ആധാരമാക്കി മേരി ഹാരണ്‍ ആണ് നെറ്റ്ഫല്‍ക്‌സ് പരമ്പരയായ 'ഏലിയാസ് ഗ്രെിയിസ്' സംവിധാനം ചെയ്തത്. കൊറിഫിന്‍ലേയുടെ കന്നിചിത്രമാണ് 'തറോബ്രെഡ്‌സ്.' നായകാധിപത്യ സിനിമകളെക്കാള്‍ ത്രസിപ്പിക്കുന്നതാണ് പെണ്‍ സസ്പന്‍സ് ചിത്രങ്ങള്‍.