News Crime

മലപ്പുറത്ത് കുടുംബ വഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം: മലപ്പുറം കീഴാറ്റൂർ ഒറവുംപുറത്ത് കുടുംബ വഴക്കിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ഒറവുംപുറം സ്വദേശി ആര്യാടൻ സമീറാണ് മരിച്ചത്. ഇന്നലെ രാത്രി ഒറവംപുറം അങ്ങാടയിൽ ഇരു കുടുംബങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇത് സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു.