News Crime

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റില്‍

കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയ യുവാവ് കൊല്ലത്ത് പോലീസ് പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി മിഥുന്‍ മോഹനാണ് പിടിയിലായത്. കൊല്ലം ജില്ലക്കാരായ പത്ത് പേരില്‍ നിന്ന് ആറ് ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.