News Crime

പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും സ്വര്‍ണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍

ഇടുക്കി: പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും സ്വര്‍ണം തട്ടിയെടുത്ത കേസില്‍ യുവാവിനെ അടിമാലി പൊലീസ് അറസ്റ്റു ചെയ്തു. അടിമാലി മാങ്കടവ് സ്വദേശി ഡോണറ്റാണ് അറസ്റ്റിലായത്. പൊലീസ് ഉദ്യോഗസ്ഥന്റെ പ്രായപൂര്‍ത്തിയാകാത്ത മകനെ പ്രലോഭിപ്പിച്ച് പ്രതി കടത്തിയത് പതിനെട്ട് പവന്‍ സ്വര്‍ണ്ണമാണ്.