News Crime

തിരുവനന്തപുരത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവല്ലത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് മരിച്ചു. മുട്ടയ്ക്കാട് സ്വദേശി അജേഷ് ആണ് മരിച്ചത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൊബൈല്‍ മോഷണം ആരോപിച്ച് അജേഷിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.