News Crime

നല്ല വീഡിയോകള്‍ക്കായി ശുദ്ധീകര പ്രക്രിയയുമായി യൂടൂബ്

വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രചരണവും ലൈംഗിക അതിപ്രസരവും അതിജീവിക്കാന്‍ യൂടൂബ് മുന്‍കൈയെടുക്കുന്നു. നല്ല വാര്‍ത്തകളും സാമൂഹ്യ പ്രതിബന്ധതയുള്ളതുമായ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിക്കാണ് യൂടൂബ് അരങ്ങൊരുക്കുന്നത്. തത്പരരായവരില്‍ തെരഞ്ഞെടുത്തവര്‍ക്ക് യൂടുബിനു വേണ്ടി ചിത്രങ്ങള്‍ നിര്‍മ്മിക്കാം. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി യൂടൂബ് ലണ്ടനിലെ ആസ്ഥാനത്ത് ദ്വിദിന ക്യാമ്പ് നടത്തിയിരുന്നു. ഈ മാസത്തോടെ അവര്‍ നിര്‍മ്മിച്ച വീഡിയോകള്‍ ലോകമൊട്ടാകെ പ്രദര്‍ശിപ്പിക്കും. 2016ലാണ് യൂടൂബ് ഇങ്ങനൊരു ആശയത്തിന് രൂപം നല്‍കിയത്. ലോകത്തിന് വിനാശമുണ്ടാക്കുന്നതിലും നല്ലത് നന്മ പകരുന്നതാണെന്ന ചിന്തയില്‍ നിന്നാണ് ഈ ആശയത്തിന്റെ ഉദയം. തീവ്രാദികള്‍ സംഘര്‍ഷത്തിനും, റഷ്യന്‍ ട്രോള്‍ ഗ്രൂപ്പുകള്‍ ജനാധിപത്യം ഹനിക്കാനും ഉള്‍പ്പെടെ യൂടൂബിനെ ഉപയോഗിക്കുന്ന സഹാചര്യത്തിലാണ് ഈ നീക്കം. ഓരോ മിനിട്ടിലും അപ്‌ലോഡ് ചെയ്യുന്ന 400 മണിക്കൂര്‍ വീഡിയോ എങ്കിലും വിഷലിബ്ധമാണെന്നാണ് യൂടുബിന്റെ വിലയിരുത്തല്‍. ഈ വര്‍ഷം ആദ്യം ഈ പദ്ധതിക്കായി 36.27കോടി രൂപയാണ് യൂടൂബ് നീക്കി വെച്ചത്. കഴിഞ്ഞ വര്‍ഷം ഉത് 7.25 കോടി രൂപയായിരുന്നു.