News Crime

വിജയ് പി നായര്‍ അപ്‌ലോഡ് ചെയ്ത വീഡിയോകള്‍ യുട്യൂബ് നീക്കം ചെയ്തു

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് വിജയ് പി. നായര്‍ ഇട്ട വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു. പോലീസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. അറസ്റ്റിലായ വിജയ് പി. നായരുടെ തെളിവെടുപ്പ് ഇന്ന് നടക്കും. വിജയ് പി. നായര്‍ക്കും ശാന്തിവിള ദിനേശിനും എതിരായ കേസുകള്‍ സിറ്റി സൈബര്‍ പോലീസിന് കൈമാറി. ഐ.ടി വകുപ്പ് പ്രകാരം മ്യൂസിയം പോലീസെടുത്ത കേസുകളാണ് കൈമാറിയത്.