News Exclusive

സ്വര്‍ണക്കടത്തിന് സംസ്ഥാനത്ത് വന്‍ ശൃംഖല; കാരിയര്‍മാര്‍ക്ക് പ്രത്യേക പരിശീലനം

മലപ്പുറം: സ്വര്‍ണം കടത്താന്‍ കാരിയര്‍മാരെ കണ്ടെത്താനും പരിശീലനം നല്‍കാനും വന്‍ ശൃംഖല പ്രവര്‍ത്തിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്തിന് ഭാഗമായി മുമ്പ് പ്രവര്‍ത്തിച്ച ആളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബത്തെക്കൂടി ഉള്‍പ്പെടുത്തിയാണ് പലരും കള്ളക്കടത്ത് നടത്തുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവരെ കണ്ടെത്തിയാണ് കടത്തിന് പ്രേരിപ്പിക്കുന്നതെന്നും വെളിപ്പെടുത്തല്‍.