News Exclusive

സ്വപ്ന സുരേഷിന്റെ അമ്മ സ്വര്‍ണക്കടത്ത് കേസില്‍ മുമ്പ് പിടിയിലായിട്ടുള്ളതായി വെളിപ്പെടുത്തല്‍

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ അമ്മയും സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായിട്ടുണ്ട് എന്ന് ബന്ധുവിന്റെ വെളിപ്പെടുത്തല്‍. സ്വര്‍ണ ബിസ്‌കറ്റുകളുമായി 1988-ല്‍ ആണ് തിരുവനന്തപുരത്ത് വെച്ച് പിടിയിലായത്. ബന്ധു കുറ്റം ഏറ്റെടുത്തതോടെയാണ് അമ്മ കേസില്‍ നിന്ന് തലയൂരിയത്. ഉന്നതന്റെ സഹോദരനായ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് രക്ഷിച്ചതെന്നും ബന്ധു സോമന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.