News Exclusive

2004 ലെ അധികാര കൈമാറ്റത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി എ കെ ആന്റണി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലേയും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേയും നിര്‍ണായക വെളിപ്പെടുത്തലുമായി എ.കെ ആന്റണി. 2004-ല്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയുമ്പോള്‍ തന്റെ പിന്‍ഗാമിയായി ഉമ്മന്‍ചാണ്ടി വരണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഇതാദ്യമായി എ.കെ.ആന്റണി വെളിപ്പെടുത്തി.