News Exclusive

കണ്ണൂര്‍ സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളി പുരാവസ്തുവകുപ്പ് ഏറ്റെടുക്കുന്നു

കണ്ണൂര്‍: രണ്ട് നൂറ്റാണ്ടിന് മുന്‍പ് ബ്രിട്ടീഷുകാര്‍ കണ്ണൂരില്‍ നിര്‍മ്മിച്ച ആദ്യ ക്രിസ്ത്യന്‍ പള്ളി പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നു. കണ്ണൂര്‍ കന്റോണ്‍മെന്റിനോട് ചേര്‍ന്ന് സ്ഥതിചെയ്യുന്ന സെന്റ് ജോണ്‍സ് ഇടവക ചര്‍ച്ചാണ് ഏറ്റെടുക്കുന്നത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനായിരുന്ന ജോണ്‍ ഡെസ്റ്റര്‍ വില്ലിയാണ് പള്ളി പണിതത്. പട്ടാളക്കാര്‍ക്ക് വേണ്ടിമാത്രമായിരുന്നു ഈ ദേവലായം. തദ്ദേശീയര്‍ക്ക് പില്‍ക്കാലത്ത് പ്രവേശം അനുവദിച്ചു. പോര്‍ച്ചുഗീസുകാര്‍ പണിതുയര്‍ത്തിയ സെന്റ് ആഞ്ജലോസ് ഫോര്‍ട്ടിന് എതിര്‍വശത്തായി പള്ളി സ്ഥിതിചെയ്യുന്നു. ഇന്തോ-ഗ്രീക്ക് ശൈലിയിലാണ് പള്ളി പണിതത്. അക്കാലത്ത് ഇംഗ്ലണ്ടില്‍ നിന്നെത്തിച്ച കൂറ്റന്‍ ബൈബിളും ഇവിടെ കാണാം. പുരാവസ്തു വകുപ്പ് ഏറ്റെടുത്തെങ്കിലും സിഎസ്.ഐയുടെ കീഴില്‍ ആരാധനയ്ക്കുള്ള സ്വാതന്ത്ര്യമുണ്ടാകും.