News Exclusive

സര്‍ക്കസ് കൂടാരങ്ങളിലെ ജീവിതങ്ങള്‍: ഓര്‍മ്മകളുമായി പനങ്കാവില്‍ രവീന്ദ്രന്‍

ചെന്നൈ: കാഴ്ചക്കാരുടെ മനസ് നിറച്ചിരുന്ന സര്‍ക്കസ് കൂടാരങ്ങളെല്ലാം നാമാവശേഷമാവുകയാണ്. നേരത്തെ അറുപതോളം സര്‍ക്കസുകളായിരുന്നു കേരളത്തില്‍ മാത്രം ഉണ്ടായിരുന്നത്. ഇന്നത് നാലായി ചുരുങ്ങി. അവരും പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണിപ്പോള്‍. എഴുപതു വര്‍ഷമായി സര്‍ക്കസിനോടൊപ്പം ജീവിക്കുന്ന തലശ്ശേരിക്കാരന്‍ പനങ്കാവില്‍ രവീന്ദ്രന്‍ പറയുകയാണ് സര്‍ക്കസ് കൂടാരങ്ങളുടെ ഭൂതവും വര്‍ത്തമാനകാലവും.