News Exclusive

ആ പേര് ഉച്ചരിക്കാന്‍ പോലും എനിക്കിഷ്ടമല്ല; ചതിച്ചത് സംരക്ഷിക്കുമെന്ന് കരുതിയവര്‍- ഷംന കാസിം

ചതിച്ചത് സംരക്ഷിക്കാനുള്ള സ്ഥാനത്തേക്ക് വന്നവരെന്ന് നടി ഷംന കാസിം. വിവാഹ ആലോചനയുമായി എത്തിവയരാണ്. ഒരു പെണ്‍കുട്ടിയുടെ സംരക്ഷണ ഉത്തരവാദിത്തം വഹിക്കാനുള്ള സ്ഥാനത്തിനായി വന്നവര്‍. ഒരു പെണ്‍കുട്ടിയെ വീട്ടുകാര്‍ ആണ്‍കുട്ടിയുടെ കൈയിലേല്‍പ്പിക്കുന്നത് ആ വിശ്വാസത്തിലാണെന്നും ഷംന കാസിം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ആ പേരുകള്‍ ഉച്ചരിക്കാന്‍ പോലും തനിക്കിഷ്ടമല്ലെന്നും ഷംന കാസിം പറഞ്ഞു. പലപ്പോഴും വൈകാരികമായി കണ്ണുകള്‍ നിറയുമ്പോഴും ഉറച്ച ശബ്ദത്തില്‍ ദൃഢനിശ്ചയത്തോടെ അനീതിക്കെതിരെ പോരാടും എന്ന് ഷംന തറപ്പിച്ച് പറയുന്നു.