News Exclusive

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് ഷാര്‍ജ വ്യവസായ മേഖലയില്‍ നിന്ന്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് പെരുമ്പാവൂര്‍ സ്വദേശികള്‍ നടത്തിയത് ഷാര്‍ജ വ്യവസായ മേഖലയില്‍ നിന്നാണെന്ന് ഡി.ആര്‍.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട്. പിത്തള സ്‌ക്രാപ് എന്നപേരില്‍ കറുത്ത പെയിന്റ് അടിച്ചാണ് സ്വര്‍ണം കണ്ടെയ്‌നറില്‍ ഇറക്കുമതി ചെയ്ത് ഗുജറാത്തിലെ മുന്ത്ര തുറമുഖത്ത് ഇറക്കുന്നത്. സ്വര്‍ണം ട്രക്കുകളും മറ്റും വഴിയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് നിസാര്‍ അലിയാരും സംഘവും എത്തിക്കുന്നത്. പെരുമ്പാവൂരിലെ സ്വര്‍ണ രാജാക്കന്മാരെക്കുറിച്ച് മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര, അന്വേഷിക്കും കണ്ടെത്തും.