News Exclusive

രാഹുല്‍ ഗാന്ധിയെ ബിജെപിയും ഇടതുപാര്‍ട്ടികളും ഭയപ്പെടുന്നു: കെ.സി. വേണുഗോപാല്‍

ന്യൂ ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ബിജെപിയും ഇടതുപാര്‍ട്ടികളും ഭയപ്പെടുന്നു. ഇരു പാര്‍ട്ടികളും വെപ്രാളത്തിലാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. വിലകുറഞ്ഞ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. വാജ്‌പേയി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ രണ്ട് സീറ്റില്‍ മത്സരിച്ചത് ബിജെപി മറന്നുവെന്നും കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി. വോട്ടര്‍മാരില്‍ ന്യൂനപക്ഷ ഭൂരിപക്ഷ വേര്‍ത്തിരിവില്ലെന്നും കെ.സി. വേണുഗോപാല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.