News Exclusive

ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് തനിക്കെതിരെ നടക്കുന്നതെന്ന് കെ സുരേന്ദ്രന്‍

കൊട്ടാരക്കര: കൊട്ടാരക്കര സബ്ജയിലില്‍ കഴിയുന്ന ബിജെപി നേതാവ് കെ സുരേന്ദ്രനെ കണ്ണൂരിലേയ്ക്ക് കൊണ്ടുപോയി. പ്രൊഡക്ഷന്‍ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടിയാണ് കണ്ണൂരിലേയ്ക്ക് കൊണ്ടുപോയത്. ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് തനിക്കെതിരെ നടക്കുന്നതെന്ന് കെ സുരേന്ദ്രന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇന്ന് കോഴിക്കോട് ജയിലില്‍ താമസിപ്പിച്ച ശേഷം നാളെയാകും മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുക.