News Exclusive

മരട്: സിപിഎമ്മിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ പ്രതിചേര്‍ത്ത് അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച്

കൊച്ചി: മരട് ഫ്‌ലാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയതില്‍ സിപിഎം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെ എ ദേവസിയെ പ്രതി ചേര്‍ത്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് സര്‍ക്കാരിന്റെ അനുമതി തേടി. ആഭ്യന്തര വകുപ്പിനോടും തദ്ദേശഭരണ വകുപ്പിനോടും അഴിമതി നിരോധന നിയമത്തിലെ പുതിയ വ്യവസ്ഥ പ്രകാരമാണ് അനുമതി തേടിയത്.