News Exclusive

സുനാമി ബാധിതര്‍ക്ക് നല്‍കിയ വീടുകളെ കുറിച്ച് സിബിഐ അന്വേഷണം; മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്

കൊല്ലം: സുനാമി ബാധിതര്‍ക്ക് നല്‍കിയ വീടുകളെ കുറിച്ച് സി.ബി.ഐ അന്വേഷിക്കുന്നു. സ്വകാര്യ ഏജന്‍സികള്‍ നിര്‍മിച്ചു നല്‍കിയ വീടുകളുടെ വിവരങ്ങള്‍ തേടി സി.ബി.ഐ കൊല്ലം ജില്ലാ ഭരണകൂടത്തെ സമീപിച്ചു. വീടുകളുടെ നിര്‍മാണത്തിന് പണം മുടക്കിയവരെ കുറിച്ചുള്ള വിവരങ്ങളാണ് സി.ബി.ഐ തേടിയത്. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.