News Exclusive

നടി ലീന മരിയ പോളിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: സി.ബി.ഐ ഓഫീസറാണെന്ന വ്യാജേന ഹൈദരാബാദ് വ്യവസായിയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടി ലീനാ മരിയാ പോളിനെ സി.ബി.ഐ പ്രതിയാക്കി. ചോദ്യം ചെയ്യാന്‍ പലതവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് ലീനാ മരിയാ പോളിനെതിരെ സി.ബി.ഐ ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കി. ലീനയുടെ ജീവനക്കാരന്‍ അര്‍ച്ചിതും കേസില്‍ പ്രതിയാണ്. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്‌ളൂസീവ്.