News Exclusive

പിലാത്തറയില്‍ കള്ളവോട്ട് നടന്നുവെന്ന് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയില്‍ കള്ളവോട്ട് നടന്നുവെന്ന് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഓപ്പണ്‍ വോട്ടാണ് നടന്നതെന്ന വാദം അദ്ദേഹം തള്ളി. മാതൃഭൂമി ന്യൂസ് പുറത്തുവിട്ട വാര്‍ത്തയ്ക്കും ദൃശ്യങ്ങള്‍ക്കുമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരണം നല്‍കിയിട്ടുള്ളത്. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് ടിക്കാറാം മീണ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സി.പി.എം പഞ്ചായത്തംഗം സലീന, മുന്‍ പഞ്ചായത്ത് അംഗങ്ങളായ സുമയ്യ, പദ്മിനി എന്നിവര്‍ക്കെതിരെയാവും കേസെടുക്കുക.