News Exclusive

ചാന്ദ്രയാന്‍ 2 ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും ദുഷ്‌കരമായ ദൗത്യം: ഡോ.കെ.ശിവന്‍

തിരുവനന്തപുരം: ചാന്ദ്രയാന്‍ 2 ഐ.എസ്.ആര്‍.ഒ ഇതുവരെ നടത്തിയതില്‍ ഏറ്റവും ദുഷ്‌കരവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണെന്ന് ചെയര്‍മാന്‍ ഡോ.കെ.ശിവന്‍. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ആദ്യമായി നടത്തുന്ന പരീക്ഷണം കണ്ടുപിടിച്ചിട്ടില്ലാത്ത പുതിയ വിവരങ്ങള്‍ ശാസ്ത്ര ലോകത്തിന് നല്‍കും. മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കുന്നതിനുള്ള ചുവടുവയ്പാണ് ചാന്ദ്രയാന്‍ 2ന്റെ വിജയമെന്ന് കെ.ശിവന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.