News Exclusive

ചിതറ കൊലപാതകം: രാഷ്ട്രീയ കൊലപാതകമാണെന്ന സിപിഎം വാദം പൊളിയുന്നു

കൊല്ലം: കൊല്ലം ചിതറയിലേത് രാഷ്ട്രീയ കൊലപാതകമാണെന്ന സിപിഎം വാദം പൊളിയുന്നു. മരചീനി വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് മരിച്ച ബഷീറിന്റെ സഹോദരന്‍ സലാഹുദ്ദീന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സലാഹുദ്ദീന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം ആരോപിച്ചിരുന്നത്. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസിവ്.