News Exclusive

പള്ളി തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി ഓര്‍ത്തഡോക്‌സ് സഭ

കൊച്ചി: പള്ളി തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി ഓര്‍ത്തഡോക്‌സ് സഭ. കോടതിയെ വിശ്വാസം ഇല്ലാത്ത ആളുകള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവ. തങ്ങളുടെ പ്രശ്‌നങ്ങള്‍ പറയാന്‍ സാധിക്കുന്ന ഒരു രാഷ്ട്രീയ നേതൃത്വം അധികാരത്തിലെത്തി എന്ന വിശ്വാസം തെറ്റാണെന്ന് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന തോമസ് പോള്‍ റമ്പാനെ സന്ദര്‍ശിച്ച ശേഷം മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയാരുന്നു കാത്തോലിക്ക ബാവ.