News Exclusive

ഓഫീസിനെതിരായ ആരോപണങ്ങളില്‍ നിന്ന് മുഖ്യമന്ത്രിക്ക് കൈകഴുകാനാകില്ല: ചെന്നിത്തല | മോണിങ് ഷോ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങളില്‍ നിന്ന് പിണറായി വിജയന് കൈ കഴുകാന്‍ ആകില്ലെന്ന് പ്രതിപക്ഷനേതാവ്. എന്‍.ഐ.എ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് വരെയെത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. കോവിഡ് പ്രതിരോധത്തിലുള്‍പ്പെടെ സര്‍ക്കാര്‍ പരാജയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്പീക്ക് അപ്പ് കേരള പ്രതിഷേധവുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസ് മോണിങ് ഷോയില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.