News Exclusive

പേരാമ്പ്ര ബഡ്‌സ് സ്‌കൂളില്‍ സുരക്ഷയുള്ള വാഹനം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി

കോഴിക്കോട്: പേരാമ്പ്ര ബഡ്‌സ് സ്‌കൂളില്‍ സുരക്ഷയുള്ള വാഹനം ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പേരാമ്പ്ര പഞ്ചായത്ത് സെക്രട്ടറിക്കും ആര്‍.ടി.ഒയ്ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ ജീപ്പില്‍ താത്കാലിക കമ്പി ഘടിപ്പിച്ച് യാത്രചെയ്യിപ്പിക്കുന്നു എന്ന മാതൃഭൂമി ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് കളക്ടറുടെ ഇടപെടല്‍. മാതൃഭൂമി ന്യൂസ് ഇംപാക്ട്.