News Exclusive

ദേവസ്വം ബോര്‍ഡ് ആര് ഭരിക്കണമെന്ന് തീരുമാനിക്കേണ്ടത് കമ്യൂണിസ്റ്റ് സര്‍ക്കാരല്ല- സുബ്രഹ്മണ്യ സ്വാമി

ന്യൂഡല്‍ഹി: ദേവസ്വം ബോര്‍ഡ് ആര് ഭരിക്കണമെന്നത് കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ അല്ല തീരുമാനിക്കേണ്ടത് എന്ന് സുബ്രഹ്മണ്യ സ്വാമി മാതൃഭുമിയോട്. ഹിന്ദുക്കളുടെ ദേവസ്വം ബോര്‍ഡുകള്‍ ഭരിക്കേണ്ടത് ഹിന്ദുക്കള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാരും മുഖ്യമന്ത്രിയും ഹിന്ദു അല്ലെങ്കില്‍ ഇപ്പോള്‍ നിലവിലുള്ള രീതി അനുസരിച്ചു ദേവസ്വം ബോര്‍ഡ് ഭരണത്തില്‍ ഹിന്ദു താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ല. ഭരണഘടനാവിരുദ്ധമായ സര്‍ക്കാരിന്റെ ദേവസ്വം ബോര്‍ഡ് ഭരണത്തിനെതിരെ പോരാടും. ദേവസ്വംബോര്‍ഡുകള്‍ പിരിച്ചുവിടാന്‍ ആവശ്യപ്പെട്ടുള്ള കേസ് വലിയ മാറ്റം കൊണ്ട് വരുമെന്നും സുബ്രഹ്മണ്യസ്വാമി പറഞ്ഞു. ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടുള്ള കേസില്‍ സുപ്രീം കോടതി കേരള സര്‍ക്കാരിനും ദേവസ്വം ബോര്‍ഡുകള്‍ക്കും നോട്ടീസ് അയച്ചിരുന്നു. സുബ്രമണ്യം സ്വാമിയും ടി ജി മോഹന്‍ദാസുമാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. കൊച്ചി- തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡുകളുടെ രൂപീകരണവും ചട്ടങ്ങളും ചോദ്യം ചെയ്യുന്ന ഹര്‍ജി വിശ്വാസികള്‍ക്കുള്ള ഭരണഘടനാ അധികാരത്തില്‍ സര്‍ക്കാരുകള്‍ കൈ കടത്തുന്നതിനെയും ചോദ്യം ചെയ്യുന്നു.