സമ്പര്‍ക്ക രോഗ വ്യാപന ആശങ്കയില്‍ കേരളം - പ്രത്യേക പരിപാടി
കേരളത്തില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. സമ്പര്‍ക്ക രോഗ വ്യാപനം ഓരോ ദിവസവും വര്‍ധിക്കുന്നതാണ് വലിയ ആശങ്കയ്ക്ക് വഴിവെക്കുന്നത്. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. കേരളത്തില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 12,480 ആണ്. 7063 പേര് ഇ പ്പോള്‍ ചികിത്സയില്‍ കഴിയുന്നു.5371 പേര്‍ക്ക് രോഗം ഭേദമായി. 42 പേര്‍ക്ക് ജീവന് നഷ്ടമായി.