News Exclusive

കൊറോണ: ആംബുലന്‍സികളില്‍ വിതരണം ചെയ്ത മെഡിക്കല്‍ സാമഗ്രികളും മരുന്നുകളും പൊട്ടിച്ച നിലയില്‍

ആലപ്പുഴ: കോവിഡ്-19 ഭീതിയിലായിരിക്കെ ആലപ്പുഴയില്‍ '108' ആംബുലന്‍സുകളിലേയ്ക്ക് വിതരണം ചെയ്ത മെഡിക്കല്‍ സാമഗ്രികളും മരുന്നുകളും പൊട്ടിച്ച നിലയില്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പായ്ക്ക് ചെയ്ത സാധനങ്ങള്‍ ഉപയോഗിക്കുന്നതില്‍ ആശങ്കയിലാണ് ജീവനക്കാര്‍. നടത്തിപ്പുകാരായ സ്വകാര്യ കമ്പനിയാണ് നൂറ്റിയെട്ട് ആംബുലന്‍സിലേയ്ക്ക് മെഡിക്കല്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്.