News Exclusive

മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി സിപിഎം നേതാവും കുടുംബവും മറിച്ചുവിറ്റു; നടപടിയെടുക്കാതെ റവന്യൂ വകുപ്പ്

കൊച്ചി: മൂന്നാറിലെ പള്ളിവാസലില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സിപിഎം നേതാവും കുടുംബാഗങ്ങളും സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറ്റം ചെയ്‌തെന്ന് കണ്ടെത്തിയിട്ടും നടപടി എടുക്കാതെ റവന്യൂ വകുപ്പ്. ഭൂമി കൈമാറ്റത്തിലെ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസ് വീഴ്ച വരുത്തിയെന്ന് ദേവികുളം സബ് കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് നല്‍കി മാസങ്ങള്‍ ആയിട്ടും വീഴ്ച വരുത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേയും ഭൂമി കൈമാറിയ സിപിഎം നേതാവിനെതിരേയും യാതൊരു നടപടിയും സ്വീകരിച്ചില്ല. മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര അന്വേഷിക്കും കണ്ടെത്തും-പിടിമുറുക്കുന്ന ഭൂമാഫിയ.