News Exclusive

വരള്‍ച്ചയ്ക്കു പിന്നിലെ കാരണം കണ്ടെത്താന്‍ സി.ഡബ്ല്യു.ആര്‍.ഡി.എമ്മിന് നിര്‍ദ്ദേശം

തിരുവനന്തപുരം: പ്രളയത്തിനു പിന്നാലെ സംസ്ഥാനത്ത് ജല സ്രോതസുകള്‍ വറ്റുന്നു എന്ന് സര്‍ക്കാര്‍. കിണറുകളും വലിയ തോതില്‍ വറ്റുന്നത് ദുരൂഹ പ്രതിഭാസമെന്നാണ് ജലവിഭവ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ജലം വറ്റുന്ന അവസ്ഥ പഠിക്കാന്‍ സി.ഡബ്ല്യു.ആര്‍.ഡി.എമ്മിനോട് ആവശ്യപ്പെട്ടതായി മന്ത്രി മാത്യു.ടി.തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നദികളിലും കിണറുകളിലും വെള്ളം താഴുകയും ഡാമുകളില്‍ നീരൊഴുക്ക് കുറയുകയും ചെയ്യുകയാണ്. കുടിവെള്ള പ്രശ്‌നമുള്ള സ്ഥലങ്ങളില്‍ ജല അതോറിറ്റി സൗജന്യമായി വെള്ളം നല്‍കുമെന്ന് മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലുസീവ്.