News Exclusive

തിരിച്ചറിയാതെ പോകുന്ന വിഷാദങ്ങള്‍- പ്രത്യേക ചര്‍ച്ച

സുശാന്ത് സിംഗിന്റെ മരണം ആത്മത്യയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പലദുരൂഹതകള്‍ കുടുംബം ആരോപിക്കുന്നുമുണ്ട്. എന്തായാലും സുശാന്ത് എന്ന പ്രതിഭാശാലിയായ നടന്‍ ഇനിയില്ല എന്നതാണ് വസ്തുത. വിഷാദരോഗമാണ് കാരണം എന്ന് സുഹൃത്തുക്കള്‍ അടക്കം പറയുന്നുണ്ട്. വലിയ മാനസിക സംഘര്‍ഷത്തില്‍ കൂടി കടന്നുപോകുമ്പോള്‍ എല്ലാം തീര്‍ത്തുകളയാം എന്ന ചിന്തയിലേക്ക് എത്തും മുമ്പ് ഒന്നു ചേര്‍ത്തുപിടിക്കാന്‍ ആരും ഉണ്ടാകാതെ പോകുന്നിടത്താണ് പല ആത്മഹത്യകളും സംഭവിക്കുന്നത്. വിഷാദ രോഗം ഒരു തമാശയല്ല എന്ന് സുശാന്തിന്റെ ആത്മഹത്യയും നമ്മളെ ഏറ്റവും ഒടുവില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. തിരിച്ചറിയാതെ പോകുന്ന വിഷാദങ്ങള്‍- പ്രത്യേക ചര്‍ച്ച. ആനന്ദ് മഹാദേവന്‍, സംഗീത് ശിവന്‍, മോഹന്‍ റോയ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.