News Exclusive

മാതൃഭൂമി ന്യൂസ് അന്വേഷണം; പരിശോധനയ്ക്കു ശേഷവും നിയന്ത്രണങ്ങള്‍ ലംഘിച്ച് കച്ചവടം നടത്തി ബാറുകള്‍

കോഴിക്കോട്: നിയന്ത്രണങ്ങള്‍ ലംഘിച്ച് കച്ചവടം നടക്കുന്നുവെന്ന് എക്‌സൈസ് പരിശോധനയില്‍ കണ്ടെത്തിയ ബാറുകളില്‍ പരിശോധനയുടെ പിറ്റേദിവസവും ടോക്കണില്ലാ കച്ചവടം പൊടിപൊടിക്കുന്നു. ബീവറേജ് ഷോപ്പുകളിലേക്ക് ആവശ്യത്തിന് ടോക്കണ്‍ ബെവ്ക്യൂ ആപ്പിലൂടെ ലഭിക്കാതെ മദ്യപര്‍ കഷ്ടപ്പെടുമ്പോഴാണ് ഒരു ടോക്കണുമില്ലാതെ കച്ചവടം ചെയ്ത് ബാറുകള്‍ വന്‍ സാമ്പത്തിക ലാഭം കൊയ്യുന്നത്. മാതൃഭൂമി ന്യൂസ് അന്വേഷണം.