News Exclusive

കര്‍ണാടകത്തില്‍ അനധികൃത കുടിയേറ്റക്കാരെ തടങ്കലില്‍ ഇടാനുള്ള കേന്ദ്രങ്ങള്‍ ഉയരുന്നു

ബെംഗളൂരു: പൗരത്വ പട്ടിക പുതുക്കുമ്പോള്‍ ഇന്ത്യയില്‍ നിലവിലുള്ള ആര്‍ക്കും പുറത്ത് പോകേണ്ടി വരില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദമെങ്കിലും അനധികൃത കുടിയേറ്റക്കാരെ തടങ്കലില്‍ ഇടാനുള്ള കേന്ദ്രങ്ങള്‍ ഉയരുകയാണ് കര്‍ണാടകത്തില്‍. ബെംഗളൂരു നഗരത്തിന് പുറത്ത് പണിത കുടിയേറ്റ തടങ്കല്‍ കേന്ദ്രം ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങും.