News Exclusive

കേരളത്തിലെ ഒരു മന്ത്രിയുടെയും വിദേശയാത്ര നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍

ന്യൂഡല്‍ഹി: പ്രളയ സഹായം തേടി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള കേരളത്തിലെ മന്ത്രിമാരുടെ അപേക്ഷ നിരസിച്ചിട്ടില്ലെന്ന് രേഖകള്‍ സഹിതം വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മറിച്ച് പ്രചരിപ്പിച്ചവര്‍ ആര്‍ക്കാണ് അനുമതി നിഷേധിച്ചതെന്ന് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള അപേക്ഷ നിരസിച്ചപ്പോള്‍ പോലും കേരളത്തിന്റെ എല്ലാ അപേക്ഷകളും അനുവദിക്കുകയാണ് ഉണ്ടായതെന്ന് വി. മുരളിധരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.