News Exclusive

അനധികൃത തടയണയ്‌ക്കെതിരെ നടപടിയെടുക്കാതെ ജില്ലാ ഭരണകൂടം

വയനാട്: മക്കിമലയില്‍ ടൂറിസം പദ്ധതിക്കായി നിര്‍മ്മിച്ച അനധികൃത തടയണയ്‌ക്കെതിരായ നടപടി ജില്ലാ ഭരണകൂടത്തിന്റെ ഫയലില്‍ ഉറങ്ങുന്നു. കഴിഞ്ഞ മഴക്കാലത്ത് തടയണയ്ക്ക് സമീപം ഉരുള്‍പൊട്ടലും ഉണ്ടായി. ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായി ഇവിടെയുള്ള ക്ഷേത്രം മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.