News Exclusive

അമ്മ ദൗത്യം കഴിഞ്ഞു; പെറ്റമ്മയ്ക്ക് എല്‍വിനെ കൈമാറുമ്പോള്‍ കണ്ണീരണിഞ്ഞ് ഡോ മേരി അനിത

കൊച്ചി: ഒരു മാസത്തെ കാത്തിരിപ്പിനൊടുവില്‍ കോവിഡ് നെഗറ്റീവായതോടെ ആറു മാസം പ്രായമായ മകനെ നെഞ്ചോട് ചേര്‍ക്കുകയാണ് രക്ഷിതാക്കളായ ഷിനിയും എല്‍ദോയും. സാമൂഹിക പ്രവര്‍ത്തക മേരി അനിതയാണ് ഉണ്ണിക്ക് ഒരു മാസക്കാലം അമ്മയുടെ കരുതല്‍ നല്‍കിയത്. വേര്‍പിരിയലിന്റെ സങ്കടമത്രയും ഉള്ളിലൊതുക്കിയാണ് മേരി അനിത അമ്മ ഷിനിക്ക് കുഞ്ഞിനെ കൈമാറിയത്.