News Exclusive

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി പിടിയില്‍ | എക്‌സ്‌ക്ലുസീവ്

കൊച്ചി: പെരുമ്പാവൂര്‍ സ്വദേശികള്‍ നടത്തിയ 1500 കോടിയുടെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയെ കൊച്ചിയില്‍ നിന്ന് മുംബൈ ഡി.ആര്‍.ഐ സംഘം അറസ്റ്റ് ചെയ്തു. ബ്രോഡ്‌വേയിലെ വ്യാപാരിയും എളമക്കര സ്വദേശിയുമായ വി. സിറാജാണ് പിടിയിലായത്. നിസാര്‍ അലിയാര്‍ ഉള്‍പ്പെട്ട രാജ്യാന്തര സ്വര്‍ണക്കടത്തു സംഘത്തിലെ പ്രധാന കണ്ണിയാണ് സിറാജെന്നാണ് ഡി.ആര്‍.ഐ സംഘം പറയുന്നത്. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലുസീവ്.