കൃത്രിമ ഡ്രൈവിംഗ് ലൈസൻസ്; വിനോദ് കോവൂരിന് ലൈസൻസ് കുരുക്ക്
കോഴിക്കോട്: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പാസ്‌വേർഡ് ചോർത്തി കൃത്രിമമായി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാക്കി. നടൻ വിനോദ് കോവൂരിന്റെ ലൈസൻസാണ് പുതുക്കി നൽകാൻ ശ്രമിച്ചത്. കോഴിക്കോട് ആർടിഒയുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോവൂരിലെ ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ഹാർഡ് ഡിസ്ക് ഉൾപ്പടെ പൊലീസ് പിടിച്ചെടുത്തു. എന്നാൽ ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയിരുന്നുവെങ്കിലും മറ്റ് കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് നടൻ വിനോദ് കോവൂർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.