News Exclusive

ലഹരി വ്യാപനം തടയാന്‍ നടപടി തുടങ്ങിയതായി മന്ത്രി; മാതൃഭൂമി ന്യൂസ് ഇംപാക്ട്

കോട്ടയം: കൗമാരക്കാര്‍ക്കിടയിലെ ലഹരി വ്യാപനം കണ്ടെത്താന്‍ എക്‌സൈസ് വകുപ്പ് നടപടികള്‍ കര്‍ശനമാക്കിയതായി മന്ത്രി ടി.പി രാമകൃഷ്ണന്‍. ഉറവിടം കണ്ടെത്തി തകര്‍ക്കാനുള്ള ദൗത്യമാണ് വകുപ്പ് നടത്തുന്നതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ലഹരിയില്‍ മയങ്ങുന്ന കൗമാരം എന്ന മാതൃഭൂമി ന്യൂസ് പരമ്പരയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. മാതൃഭൂമി ന്യൂസ് ഇംപാക്ട്.