News Exclusive

ഇ ഡി അഭിഭാഷകന്റെ മാറ്റം: രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാകാം തന്നെ മാറ്റിയതെന്ന് അഡ്വ ഷൈജന്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഭിഭാഷകനെ മാറ്റിയത് വിവാദമാകുന്നു. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാകാം തന്നെ മാറ്റിയതെന്ന് അഡ്വ. ഷൈജന്‍ സി. ജോര്‍ജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തനിക്ക് മുമ്പ് ഇടതു പശ്ചാത്തലമുണ്ടായിരുന്നുവെന്നും പുതിയ അഭിഭാഷകന് ബി.ജെ.പി പശ്ചാത്തലമെന്നും അഡ്വ. ഷൈജന്‍ സി ജോര്‍ജ് വ്യക്തമാക്കി. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലുസീവ്.