News Exclusive

ലഹരി കടത്തില്‍ പിടിക്കപ്പെടുന്നവരില്‍ പകുതിപ്പേരും രക്ഷപ്പെടുന്നു

കോഴിക്കോട്: ലഹരി വില്‍പ്പനയ്ക്കിടെ പിടിക്കപ്പെട്ട് കോടതി മുമ്പാകെ എത്തുന്നവരില്‍ പകുതിപ്പേരും രക്ഷപ്പെടുന്നു. മലബാറിലെ നാര്‍ക്കോട്ടിക് കോടതിയില്‍ കഴിഞ്ഞ ഏഴുമാസത്തിനിടെ പരിഗണിച്ച കേസുകളില്‍ 127ല്‍ 58 എണ്ണത്തിലും പ്രതിസ്ഥാനത്തുള്ളവര്‍ കുറ്റവിമുക്തരായി. തെളിവുകളുടെ അഭാവവും പുതിയ സാങ്കേതിക വിദ്യയെ സമര്‍ത്ഥമായി ഉപയോഗിക്കുന്നതുമാണ് പ്രതികളെ തുണയ്ക്കുന്നത്.