News Exclusive

സിനിമാ ചിത്രീകരണത്തിന്റെ അവശിഷ്ടങ്ങള്‍ പാര്‍ത്ഥകൊച്ചി വനത്തില്‍; വന്യജീവി ആവാസ വ്യവസ്ഥയ്ക്ക് ഭീഷണി

കാസര്‍കോട്: സംരക്ഷിത വനമേഖലയില്‍ സിനിമാ ചിത്രീകരണത്തിന്റെ അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചത് വന്യജീവി ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്നു. കാസര്‍കോട് പാര്‍ത്ഥ കൊച്ചി വനത്തിലാണ് പ്ലാസ്റ്റിക്കും ഇരുമ്പാണികളും കുന്നുകൂടി കിടക്കുന്നത്. വനം വകുപ്പ് അധികൃതരുടെ അലംഭാവമാണ് ഇതിനു കാരണമെന്നാണ് ആക്ഷേപം.