News Exclusive

കൊച്ചിയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മാണം

കൊച്ചി: കൊച്ചിയില്‍ സി.ആര്‍.ഇസഡ് മേഖലയില്‍ ചട്ടങ്ങള്‍ ലംഘിച്ച് നാലുവന്‍കിട ഫ്‌ലാറ്റുകള്‍ നിര്‍മിച്ചതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍.ഇതില്‍ ചില ഫ്‌ലാറ്റുകളില്‍ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റില്ലാതെ താമസം തുടങ്ങി.പാട്ടത്തിന് അനുവദിച്ച ഭൂമിയില്‍ ആണ് ഒരു ഫ്‌ലാറ്റ് നിര്‍മിച്ചത്.ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത കെട്ടിടത്തിന് കെ എസ് ഇ ബി വൈദ്യുതി കണക്ഷന്‍ നല്‍കിയതായും നഗരസഭയ്ക്ക് ഫ്‌ലാറ്റുകളുടെ സ്ഥിതി അറിയില്ലന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.