News Exclusive

പ്രളയസഹായമായി ലഭിച്ച മരുന്നുകള്‍ കൂട്ടിയിട്ട് നശിച്ച നിലയില്‍

കൊച്ചി: പ്രളയത്തിനു ശേഷം സഹായമായി ലഭിച്ച മരുന്നുകള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്. പലയിടങ്ങളില്‍ നിന്നായി ലഭിച്ച മരുന്നുകള്‍ വിതരണം ചെയ്ത് കഴിയാത്തതിനാല്‍  ജനറല്‍ ആശുപത്രിയിലെ ട്രോമാകെയര്‍ ഐ.സി.യുവിനായി നിര്‍മിച്ച കെട്ടിടത്തിനകത്താണ് കൂട്ടിയിട്ടിരിക്കുന്നത്. ട്രോമാകെയര്‍ ഐ.സി.യു മരുന്ന് ഗോഡൗണ്‍ ആയതോടെ പുതിയ ഐ.സി.യുവിന്റെ പ്രവര്‍ത്തനവും അനിശ്ചിതമായി നീളുകയാണ്.